ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നത്.

ടി ഗോപാലകൃഷ്ണന്‍

പ്രസിഡൻ്റ്

ഫൗസിയ ഷഫീക്ക്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനോദ് പന്തലാടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ എ ബള്‍ക്കീസ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ നന്ദകുമാര്‍

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

എം ജയലക്ഷ്മി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

തൃശ്ശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍ പഴയന്നൂര്‍ ബ്ലോക്കിലാണ് ചേലക്കര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചേലക്കര, വെങ്ങാനെല്ലൂര്‍, തോന്നൂര്‍ക്കര, കുറുമല, പുലാക്കോട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായ ചേലക്കര ഗ്രാമപഞ്ചായത്തിന് 59.83 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ തെക്കുഭാഗത്ത് പഴയന്നൂര്‍ പഞ്ചായത്തും കിഴക്കുഭാഗത്ത് പഴയന്നൂര്‍ കൊണ്ടാഴി പഞ്ചായത്തുകളും, വടക്കുഭാഗത്ത് പാഞ്ഞാള്‍ കൊണ്ടാഴി പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മൂള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തുകളുമാണ്. ചെറിയ ചെരിവ്, കുത്തനെ കയറ്റം, ചെരിവ്, ചെറിയ കയറ്റം, സമതലം, ഉയര്‍ന്ന ഭൂമി എന്നിങ്ങനെ ഈ പഞ്ചായത്തിലെ ഭൂപ്രകൃതിയെ ആറായി തരം തിരിക്കാം. ചരല്‍ കലര്‍ന്ന ചുവന്നമണ്ണ്, ഉരുളന്‍കല്ലു നിറഞ്ഞ ചുവന്നമണ്ണ്, ചെളികലര്‍ന്ന ചുവന്നമണ്ണ്, വെട്ടുകല്ല് കലര്‍ന്ന മണ്ണ് എന്നിങ്ങനെ വിവിധ മണ്‍തരങ്ങള്‍ കാണപ്പെടുന്നു. പഴയകാലത്ത് ചേലക്കരയിലെ റോഡുകള്‍ക്കിരുവശവും ആല്‍ തുടങ്ങിയ ധാരാളം ചേലവൃക്ഷങ്ങള്‍ തിങ്ങിവളര്‍ന്നിരുന്നുവത്രെ. ചേലമരങ്ങളുള്ള കര എന്ന പ്രയോഗത്തില്‍ നിന്നാണ് ചേലക്കര എന്ന...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചേലവൃക്ഷങ്ങള്‍ നിറഞ്ഞ കരയെന്ന പാരമ്പര്യമുള്ള, പഴയ കൊച്ചി രാജ്യത്തിന്‍റെ ഭാഗമായിരുന്ന ചേലക്കര ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തിനും സ്വാതന്ത്ര്യസമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമാണ്. വിവിധ ജാതി-മതസ്ഥര്‍ ഒത്തൊരുമയോടെ ആഘോഷിക്കുന്ന അന്തിമഹാകാളന്‍കാവുത്സവം, കാളിയറോഡ് നേര്‍ച്ച തുടങ്ങിയ ദേവാലയ ഉത്സവങ്ങളും കഥകളി, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ പാരമ്പര്യ കലാരൂപങ്ങളും ഇവിടുത്തെ സാംസ്കാരിക വൈവിധ്യത്തെ വിളിച്ചോതുന്നു. ആയുര്‍വേദ-ഉഴിച്ചില്‍ ചികിത്സാരംഗത്തും സാംസ്കാരിക ഉണർവേകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിലും ഏറെ മുന്നിലായിരുന്ന ചേലക്കരയിൽ, 1929-ൽ കോന്തസ്വാമി പ്രസിഡന്റായി ആദ്യ പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു. തൃശ്ശൂർ ജില്ലയുടെ 'നെല്ലറ' എന്ന് വിശേഷിപ്പിക്കാവുന്ന ഈ പ്രദേശത്തിന്‍റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് വിസ്തൃതമായ നെൽപ്പാടങ്ങളും അസുരൻകുണ്ട് പോലുള്ള ജലസേചന പദ്ധതികളെ ആശ്രയിച്ചുള്ള കൃഷിയുമാണ്. മലകളും...

കൂടുതൽ വായിക്കുക